നടപടിക്ക് നേതൃത്വം കൊടുത്ത ഒരാളും ഇവിടേക്ക് തിരിഞ്ഞുനോക്കരുത്’ : മുൻ എംഎൽ.എ പി.രാജു വിന്റെ കുടുംബം

കൊച്ചി : കഴിഞ്ഞദിവസം അന്തരിച്ച മുൻ എം.എൽ.എ പി.രാജുവിന്റെ കുടുംബം സി.പി.ഐക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. പാർട്ടി നടപടിയിൽ മനോനൊന്താണ് രാജുവിന്റെ മരണമെന്ന് സഹോദരീഭർത്താവ് ഗോവിന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നേരത്തേ രാജുവിനെ പാർട്ടി തരംതാഴ്ത്തിയിരുന്നു.

‘അദ്ദേഹത്തിന്റെ പേരിൽ വലിയ തുകയുടെ ആരോപണമാണ് ഉണ്ടായത്.
..
രാജുവിന്റെ ആരോ​ഗ്യനില മോശമാകാനും അത്രപെട്ടെന്ന് മരിക്കാനും കാരണം പാർട്ടി നടപടിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് ഗോവിന്ദകുമാർ ആരോപിച്ചു. ‘അദ്ദേഹത്തിന്റെ പേരിൽ വലിയ തുകയുടെ ആരോപണമാണ് ഉണ്ടായത്. പിന്നീട് അത്ര വലിയ തുകയൊന്നും ഇല്ലായെന്ന് ആരോ കണ്ടെത്തിയെന്നും, അതേസമയം, പാർട്ടി നടപടി പിൻവലിച്ചെന്നും പറയുന്നുണ്ട്. കുടുംബത്തിന് ഇതുസംബന്ധിച്ച് യാതൊരു വ്യക്തമായ വിവരവും ഇല്ല. പാർട്ടിയിലേക്ക് തിരിച്ചെടുത്തെന്നത് മാധ്യമങ്ങളിൽ കണ്ടതല്ലാതെ കുടുംബത്തിന് ഒന്നും അറിയില്ല’ എന്നും അദ്ദേഹം ആരോപിച്ചു.

ടൗൺ ഹാളിലും വീട്ടിലും മാത്രം പൊതുദർശനം മതി
.
രാജുവിന്റെ മൃതദേഹം ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബം അതിനെ എതിർത്തു. ‘ടൗൺ ഹാളിലും വീട്ടിലും മാത്രം പൊതുദർശനം മതിയെന്ന് പറയേണ്ടിവന്നു. രാജുവിനെതിരായ നടപടികൾ ചിലരുടെ ഇടപെടലിൽ ഉണ്ടായതാണെന്ന സംശയമുണ്ട്. ഇവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കരുത്. കുടുംബത്തിന്റെ പേരിൽ കരഞ്ഞുകൊണ്ട് അഭ്യർഥിക്കുകയാണ്. നടപടിക്ക് നേതൃത്വം കൊടുത്ത ഒരാളും ഇവിടേക്ക് തിരിഞ്ഞുനോക്കരുത്’ എന്നും ഗോവിന്ദകുമാർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →