ന്യൂയോർക്ക് :.പൂർണിമാദേവി ബർമൻ ടൈം മാഗസിന്‍റെ ഈ വർഷത്തെ വുമണ്‍ ഓഫ് ദ ഇയർ പട്ടികയില്‍ ഇടംനേടി. അസാധാരണ നേതാക്കളുടെ പട്ടികയിലാണ് അവർ ഉൾപ്പെട്ടത്, തുല്യതയുള്ള ലോകത്തിനായി പ്രവർത്തിക്കുന്നവരുടെ അംഗീകാരമാണ് ഇത്. ഈ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരിയാണ് പൂർണിമ. ആസാം സ്വദേശിനിയാണ് പൂർണിമാദേവി ബർമൻ. 2024ലെ ടൈം മാഗസിന്‍റെ വുമണ്‍ ഓഫ് ദ ഇയർ പട്ടികയിലാണ് അവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വയല്‍നായ്ക്കന്‍ പക്ഷികളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളാണ് പൂർണിമയെ പട്ടികയിലേക്ക് എത്തിച്ചത്. ‘
വംശനാശ ഭീഷണി നേരിടുന്ന വലിയ വയല്‍നായ്ക്കന്‍ (Greater Adjutant Stork) പക്ഷികളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളാണ് പൂർണിമയെ പട്ടികയിലേക്ക് എത്തിച്ചത്. ‘ഹർഗില ആർമി’ എന്ന പേരിൽ സ്ത്രീകളുടെ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനം ആരംഭിച്ചത് പൂർണിമയാണ്. കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയല്‍നായ്ക്കൻ വിഭാഗത്തെ വംശനാശത്തില്‍നിന്ന് സംരക്ഷിക്കാനുള്ള ഈ പ്രസ്ഥാനത്തിൽ ഇന്ന് 10,000 സ്ത്രീകളുണ്ട്.
ഈ 13 അംഗ പട്ടികയില്‍ ഇടംനേടി ഗിസലെ പെലിക്കോട്ട്, നടി നിക്കോള്‍ കിഡ്മാൻ എന്നിവരും .
ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ പ്രചാരണങ്ങളുടെ ആഗോള മുഖമായ ഗിസലെ പെലിക്കോട്ട്, നടി നിക്കോള്‍ കിഡ്മാൻ എന്നിവരും ഈ 13 അംഗ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്

