.കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് അഞ്ചാലുംമൂട് പൊലീസിൻ്റെ നിഗമനം.
.ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ വഴക്കു പറഞ്ഞെന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. മരണത്തിൻ്റെ കാരണം പൊലീസ് പരിശോധിക്കും
