കേരളത്തിന്‍റെ വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം എടുത്തുകാട്ടി വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വ്യവസായ മന്ത്രി പി. രാജീവ്

.തിരുവനന്തപുരം: ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ കേരളം വ്യവസായ മേഖലയില്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്ന ഫലപ്രദമായ ചർച്ചകള്‍ നടത്താനും കേരളത്തിന് സാധിച്ചെന്നു മന്ത്രി വ്യക്തമാക്കി. ഫോറത്തിലെ കേരള പവലിയനിലൂടെയുള്ള പ്രതിനിധി സംഘത്തിന്‍റെ വിജയകരമായ ഇടപെടല്‍ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് ഗുണകരമാകും.

ഭാവി വ്യവസായ നിക്ഷേപ സാധ്യതയ്ക്കും ഇത് കരുത്ത് പകരും

സംസ്ഥാനത്തെ ഭാവി വ്യവസായ നിക്ഷേപ സാധ്യതയ്ക്കും ഇത് കരുത്ത് പകരും. 70 ഓളം കമ്പനി പ്രതിനിധികളോടും വ്യവസായ പ്രമുഖരോടും വണ്‍ ടു വണ്‍ ചർച്ച നടത്തി. അനുകൂലമായ സർക്കാർ നയങ്ങളിലൂടെ കേരളത്തിന്‍റെ വ്യവസായ മേഖലയിലുണ്ടായ വളർച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ചർച്ചയില്‍ എടുത്തുകാട്ടി. ഐടി മുതല്‍ എംഎസ്‌എംഇ വരെ വളർച്ച കൈവരിച്ച വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തിയത്

കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി

ഡീ കാർബണൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് വേള്‍ഡ് ഇക്കണോമിക് ഫോറം ആഗോളതലത്തില്‍ അംഗീകരിച്ച 13 പ്രമുഖ വ്യവസായ ക്ലസ്റ്ററുകളിലൊന്നായി കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയുടെ പ്രഖ്യാപനമെന്നു മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →