ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് : സർക്കാരിന്‍റെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് നടത്തുമ്പോള്‍ ആനകള്‍ തമ്മിലും ആളുകള്‍, തീ വെട്ടി എന്നിവയുമായി ഉള്ള അകലം സംബന്ധിച്ച സർക്കാരിന്‍റെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചതായും കോടതി ഇത് തത്വത്തില്‍ അംഗീകരിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ നിരീക്ഷണ സമിതിക്കു അകലം തീരുമാനിക്കാമെന്നതാണ് സർക്കാർ നിർദേശം

വിവിധ ആരാധനാലയങ്ങളുടെ സ്ഥലത്തിന്‍റെ കിടപ്പ്, മറ്റ് സാഹചര്യങ്ങള്‍, കാലാവസ്ഥ തുടങ്ങിയ പല ഘടകങ്ങള്‍ കണക്കിലെടുത്ത്, ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കുന്ന ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ നിരീക്ഷണ സമിതിക്കു തന്നെ അകലം തീരുമാനിക്കാം എന്ന നിർദേശം ആണ് സർക്കാർ കോടതിയില്‍ അറിയിച്ചത്. സംസ്ഥാനത്തെ ഉത്സവങ്ങള്‍ ആചാര പ്രകാരം നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാകുമെന്നു വനം മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →