സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഫ്ളക്സ് സ്ഥാപിച്ച സംഭവത്തില്‍ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ നഗരസഭയുടെ പരാതിയില്‍ കേസ്.കേരള സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി ഇതുസംബന്ധിച്ച്‌ പരാതി പൊലീസിന് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.

കോടതി ഉത്തരവ് ലംഘിച്ചതിനാണ് കേസ്

അനധികൃതമായി മുഖ്യമന്ത്രിയുടെ ചിത്രമുള്ള വലിയ ഫ്ളക്സ് ബോർഡ് സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ചു, കോടതി ഉത്തരവ് ലംഘിച്ചു എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഫ്ളക്സ് സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത്.നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടന തന്നെ സർക്കാർ ഉത്തരവ് ലംഘിച്ച്‌ കോടതിയലക്ഷ്യ പ്രവർത്തനം ചെയ്തിരിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അസോസിയേഷനിലെ ചുമതലയുള്ള ജീവനക്കാരെ വരും ദിവസങ്ങളില്‍ പ്രതി ചേ‌ർക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →