ദില്ലി : രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളികളാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന്മനുഷ്യവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അതിഷിയും ആംആദ്‌മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളും കുട്ടികള്‍ക്കൊപ്പം നടത്തിയ പ്രചാരണ വീഡിയോ നീക്കം ചെയ്യാൻ കമ്മിഷൻ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോം എക‌്സിന് നിർദ്ദേശം നല്‍കി.
.കുട്ടികള്‍ “അബ്കി ബാർ, കേജ്‌രിവാള്‍” എന്ന് വിളിക്കുന്ന വീഡിയോയുടെ പേരിലാണ് നടപടി
രാഷ്ട്രീയ പ്രചാരണങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ആശങ്കാജനകമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാർട്ടികള്‍ക്കും കർശന നിർദ്ദേശം നല്‍കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനോട് ആവശ്യപ്പെട്ടു. പ്രചാരണത്തിൻ്റെ ഭാഗമായി കുട്ടികള്‍ “അബ്കി ബാർ, കേജ്‌രിവാള്‍” എന്ന് വിളിക്കുന്ന വീഡിയോയുടെ പേരിലാണ് നടപടി
