കോഴിക്കോട്: നവകേരള ബസ് അറ്റകുറ്റപണികള്‍ക്കുശേഷം ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചു. ബസിലിന്റെ സീറ്റുകള്‍ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ബസില്‍ 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിട്ടുളളത്. . ഇതോടെ ആകെ 37 സീറ്റാണ് ബസിലുള്ളത്. എസ്‌കലേറ്ററും പിൻ ഡോറും ഒഴിവാക്കി മുൻഭാഗത്ത് മാത്രം ഡോർ നിർത്തിയിരിക്കുകയാണ്. ശൗചാലയവും നിലനിർത്തി. യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബർ 26 ന് ബംഗുളൂരു- കോഴിക്കോട് യാത്രയില്‍ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.
നവകേരള യാത്ര തുടങ്ങുംമുൻപേ ബസ് വിവാദത്തിലായിരുന്നു
2023 ഡിസംബറില്‍ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന സംസ്ഥാന സർക്കാരിന്റെ നവകേരള യാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചത് ഈ ബസിലായിരുന്നു. യാത്ര തുടങ്ങുംമുൻപേ ബസ് വിവാദത്തിലായിരുന്നു. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് മന്ത്രിമാർക്കു സഞ്ചരിക്കാനായി വാഹനം വാങ്ങിയത്. എന്നാല്‍, നവകേരളയാത്രയ്ക്കുശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സർവീസ് ആരംഭിച്ചു. പിന്നീട് കട്ടപ്പുറത്താകുകയും ചെയ്തിരുന്നു.
