ഹൈബ്രിഡ് ഇലക്‌ട്രിക് കാമ്രി കാറുകള്‍ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ

കൊച്ചി: പരിസ്ഥിതിസൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്‌ട്രിക് കാമ്രി കാറുകള്‍ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുറത്തിറക്കി. ശക്തമായ പ്രകടനം, മികച്ച സ്‌റ്റൈല്‍, സുരക്ഷ എന്നിവ സംയോജിപ്പിച്ച്‌ ഉപഭോക്താക്കള്‍ക്ക് ആഡംബര സെഡാൻ അനുഭവം നല്‍കുന്നതാണ് പുതിയ കാർ. ടൊയോട്ടയുടെ അഞ്ചാംതലമുറ ഹൈബ്രിഡ് ടെക്‌നോളജിയും ഉയർന്ന ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററിയും ചേർന്ന് ഏറ്റവും മികച്ച ഇന്ധനക്ഷമതയായ 25.49 കിലോമീറ്റർ, ലിറ്റർ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച 2.5 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് എൻജിൻ പവറിന്റെയും സുഗമമായ ഡ്രൈവിംഗ് അനുഭവത്തിന്റെയും ഏറ്റവും മികച്ച സംയോജനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഡ്രൈവർക്കും സഹയാത്രക്കാർക്കും പൂർണ സുരക്ഷ ഉറപ്പാക്കുന്നു.

ഏറ്റവും പുതിയ ടൊയോട്ട സേഫ്‌റ്റി സെൻസ് 3.0 (ടി.എസ്.എസ് 3.0), 9 എസ്.ആർ.എസ് എയർബാഗുകള്‍ (ഫ്രണ്ട് ഡ്രൈവറും പാസഞ്ചറും, ഫ്രണ്ട് സൈഡ്, റിയർ സൈഡ്, കർട്ടൻ ഷീല്‍ഡ്, ഡ്രൈവറുടെ കാല്‍മുട്ടിന്റെ ഭാഗം), എന്നിവ ഡ്രൈവർക്കും സഹയാത്രക്കാർക്കും പൂർണ സുരക്ഷ ഉറപ്പാക്കുന്നു. വാഹനത്തിന്റെ ഫ്രണ്ട് ബമ്ബറും ഉയർന്നതും വീതിയുള്ളതുമായ ലോവർ ഗ്രില്ലും പുതിയ ബോള്‍ഡ് ലുക്കാണ് വാഹനത്തിന് നല്‍കുന്നത്.

ഇന്ത്യയിലുടനീളം 48 ലക്ഷം രൂപ എക്‌സ് ഷോറൂം വില

ഡാറ്റാ കമ്മ്യൂണിക്കേഷൻ മൊഡ്യൂള്‍ (ഡി.സി.എം), റിമോട്ട് എ.സി പാക്കേജ്, വിനോദവും ആപ്പുകളും അടങ്ങിയ 12.3 ഇഞ്ച് മള്‍ട്ടിമീഡിയ ഉള്‍പ്പെടുന്ന കട്ടിംഗ് എഡ്‌ജ് ടെലിമാറ്റിക്‌സും ഉജ്വലമായ ഗ്രാഫിക്‌സും മികച്ച ഡിസ്‌പ്ലേ നിലവാരവും നല്‍കുന്ന പൂർണ ഗ്രാഫിക് മീറ്റർ 12.3 ഇഞ്ച് മള്‍ട്ടിഇൻഫർമേഷൻ ഡിസ്‌പ്ലേയും(എം.ഐ.ഡി) വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളം 48 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ പുതിയ കാമ്രി ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനം ലഭ്യമാണ്.

ഫിഫ്ത്ത് ജനറേഷൻ ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം

പുതിയ 2.5 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് എൻജിൻ, ട്രാൻസ്മിഷൻ ഇ.സി.വി.ടി (ഇലക്‌ട്രോണിക് കണ്ടിന്യൂസ്ലി വേരിയബിള്‍ ട്രാൻസ്മിഷൻ) സ്‌പോർട്‌സ്, ഇക്കോ, സാധാരണ ഡ്രൈവിംഗ് മോഡുകള്‍, മാനുവല്‍ ഡ്രൈവ് പോലുള്ള അനുഭവത്തിനായി 10 സ്പീഡ് സീക്വൻഷ്യല്‍ ഷിഫ്‌റ്റ് മോഡ്, ഫിഫ്ത്ത് ജനറേഷൻ ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം, നൂതനവും ഭാരം കുറഞ്ഞതുമായ ലിഥിയം അയണ്‍ ബാറ്ററി, ഒപ്റ്റിമല്‍ ട്രൂണ്‍ഡ് മാക്‌പെർസണ്‍ സ്‌റ്റാർട്ട് സസ്‌പെൻഷൻ, മള്‍ട്ടിലിങ്ക് ടൈപ്പ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകളെന്ന് കിർലോസ്‌കർ അധികൃതർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →