ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ

തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് സില്‍വർലൈൻ സ്റ്റാൻഡേർഡ് ഗേജില്‍ നിന്നു മാറ്റി സാധാരണ റെയില്‍വെ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ. ഡിസംബർ 6 ന് തിരുവനന്തപുരത്ത് നിർമാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയുമായും ചീഫ്‌എൻജിനിയർമാരുമായും കെ-റെയില്‍ അധികൃതർ നടത്തിയ ചർച്ചയിലാണു റെയില്‍വേ നിലപാടു വ്യക്തമാക്കിയത്.

സില്‍വർലൈനിന്‍റെ ഡിപിആർ മാറ്റാനാണു റെയില്‍വേയുടെ നിർദേശം

ഇരട്ടപ്പാതയ്ക്കരികിലൂടെ 160 കിമീ വേഗമുള്ള രണ്ടു ലൈനുകള്‍ക്കായി സില്‍വർലൈനിന്‍റെ ഡിപിആർ മാറ്റാനാണു റെയില്‍വേയുടെ നിർദേശം.സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ സില്‍വർലൈനിന് അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →