ഡല്‍ഹി: “ഭരണഘടന ഏല്‍പ്പിച്ച കാര്യം മാത്രമാണ് ഞാൻ ചെയ്തതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു കടന്നുകയറ്റത്തിലും ഞാൻ ഏർപ്പെട്ടിട്ടില്ല,” പ്രധാനമന്ത്രി നരേന്ദ്രമോദി.ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ആരുടെയും അധികാരപരിധിയില്‍ കടന്നുകയറാതെ തൻ്റെ കർത്തവ്യങ്ങള്‍ നിർവഹിക്കുകയാണ്ൻ താൻ ചെയ്തിട്ടുളളതെന്നും ഭരണഘടനയെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടയിലും അഭിമാനകരമായ ഈ രേഖ തൻ്റെ സർക്കാരിന് വഴികാട്ടിയായി തുടരുന്നുവെന്നും ഇന്ത്യയുടെ ഭരണഘടന അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ തീവ്രവാദ സംഘടനകള്‍ക്കും ഉചിതമായ മറുപടി നല്‍കും’
സുപ്രീംകോടതിയില്‍ നടന്ന ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാർഷിക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിൻ്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ ഭീകര സംഘടനകള്‍ക്കും ‘തക്കതായ മറുപടി’ നല്‍കുമെന്ന് മുംബൈ ഭീകരാക്രമണം ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ന് മുംബൈയിലെ ഭീകരാക്രമണത്തിൻ്റെ വാർഷികമാണ് എന്നത് മറക്കാനാവില്ല. അന്ന് ജീവന്‍ നഷ്ടമായവർക്ക് ഞാന്‍ ആദരാഞ്ജലിയർപ്പിക്കുന്നു. ഈ അവസരത്തില്‍ രാജ്യത്തിൻ്റെ നിലപാട് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു – ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ തീവ്രവാദ സംഘടനകള്‍ക്കും ഉചിതമായ മറുപടി നല്‍കും’ അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരിൽ ഇന്ന് ആദ്യമായി ഭരണഘടനാ ദിനം ആഘോഷിക്കുന്നു’
1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയേയും തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമർശിച്ചു. ‘നമ്മള്‍ രാജ്യത്ത് അടിയന്തരാവസ്ഥ കണ്ടു. ജനാധിപത്യത്തിന് മുന്നില്‍ ഉയർന്നുവന്ന ഈ വെല്ലുവിളിയെ നമ്മുടെ ഭരണഘടന നേരിട്ടു. ഇന്ന് ജമ്മു കശ്മീരില്‍ ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന പൂർണമായി നടപ്പിലാക്കിയതും ഭരണഘടനയുടെ ശക്തിയാണ്. ഇന്ന് ആദ്യമായി അവിടെ ഭരണഘടനാ ദിനം ആഘോഷിക്കുന്നു’ .
നരേന്ദ്ര മോദി ഭരണഘടന വായിട്ടിച്ചില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടന വായിട്ടിച്ചില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. ‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം വായിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’ എന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പാർലമെന്റില്‍ നടന്ന ഭരണഘടനാ ദിന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചത്.
ദലിതുകളുടെയും ആദിവാസികളുടെയും ഒ ബി സികളുടെയും പാതയില്‍ ഒരു മതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആ മതില്‍ മോദിയും ആർ എസ് എസും ചേർന്ന് സിമന്റ് ചേർത്ത് ശക്തിപ്പെടുത്തുകയാണ്. യു പി എ സർക്കാർ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമവും ഭക്ഷണത്തിനുള്ള അവകാശവുമൊക്കെ ഈ മതിലിനെ ദുർബലപ്പെടുത്താനുള്ള വഴികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
