സംസ്ഥാനത്ത് തീവ്രവെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിന് പുറമെ മാഹി, ദക്ഷിണ കർണ്ണാടകയുടെ തീരമേഖല, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ അതിതീവ്രമായ രീതിയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് കമ്മീഷൻ്റെ മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു മൂലമാണ് വെള്ളപ്പൊക്കത്തിന് ഇടയാകുന്നത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാല് യുണിറ്റുകൾക്ക് പുറമെ ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകൾ കൂടി കേരളത്തിലെത്തും. നിലമ്പൂരിൽ സേന പ്രവർത്തനമാരംഭിച്ചു.

വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കോഴിക്കോട് ജില്ലയിലെ ചാലിയാർ, പൂനൂർ പുഴയുടെ തീരവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ മഴ ശക്തമായതോടെ ആലപ്പുഴ മേഖലയിലെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഇടുക്കിയിൽ രാത്രി ഗതാഗതം നിരോധിച്ചു.

കോഴിക്കോട് മാവൂർ കോട്ടയം ജില്ലയിൽ കോരൂത്തോട്, കൂട്ടിക്കൽ മേഖലകളിലെ ചില കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

ഇടുക്കി ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ നിന്നും ആളുകളെ വേണ്ടി വന്നാൽ ഒഴിപ്പിക്കുവാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

മിക്ക ജില്ലകളിലും കനത്ത കാറ്റും മഴയും തുടരുകയാണ്. ഇടുക്കി. കോട്ടയം. പത്തനം തിട്ട ജില്ലകളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. രാത്രി മഴയുടെ തീവ്രത കുറവായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →