ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.2024 ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുളള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീൻ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട ഒരു പ്രസ്‌താവനയിലാണ് ഐഡിഎഫ് വ്യക്തമാക്കിയത്.

ഹസൻ നസ്‌റുള്ള കൊല്ലപ്പെട്ടതിന് ശേഷം സഫീദ്ദീനെ ആണ് ഹിസ്ബുള്ളയുടെ പിൻഗാമിയായി കണക്കാക്കിയിരുന്നത്.

ഹിസ്ബുള്ളയുടെ മുൻ സെക്രട്ടറി ജനറല്‍ ഹസൻ നസ്‌റുള്ള സെപ്റ്റംബറില്‍ കൊല്ലപ്പെട്ടതിന് ശേഷം, ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിൻ്റെ തലവൻ സഫീദ്ദീനെ ആണ് പിൻഗാമിയായി കണക്കാക്കിയിരുന്നത്. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത കമാൻഡർമാർ ഉള്‍പ്പെടെയുള്ള 25 ലധികം അംഗങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി ഐഡിഎഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്‌തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →