ഡല്‍ഹി: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു ഒമർ അബ്ദുളളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിലൂടെ ആശംസകൾ അറിയിച്ചു. ജമ്മു കശ്മീരിന്റെ പുരോഗതിക്കായി സംസ്ഥാന സർക്കാരിനോട് ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ശ്രമങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും നരേന്ദ്രമോദി എക്സില്‍ കുറിച്ചു.
അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്ര ഭരണപ്രദേശത്ത് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ള ഒക്ടോബർ 16ന് സത്യപ്രതിജ്ഞ ചെയ്തത്. മുത്തച്ഛൻ ഷെയ്ഖ് അബ്ദുള്ളയ്ക്കും പിതാവ് ഫാറൂഖ് അബ്ദുള്ളയ്ക്കും ശേഷം രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റ ഒമർ അബ്ദുള്ളയ്ക്ക് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തിന് പുറമെ സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിങ്ങനെ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
