.ഇടുക്കി: ഇടുക്കി നെടുംകണ്ടത്തിനടുത്ത് പാറത്തോട്ടിലുള്ള സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. ഒക്ടോബർ 14 തിങ്കളാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം. രാത്രിയില്‍ മേഖലയില്‍ വൈദ്യുതി തടസപ്പെട്ടത് മുതലെടുത്താണ് മോഷ്ടാവ് എടിഎം കൗണ്ടറില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സ്വകാര്യ എടിഎം ഏജൻസി ആയ ഹിറ്റാച്ചിയുടെ കൗണ്ടറാണ് തകർത്തത്. കൗണ്ടറില്‍ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് ഏജൻസി അധികൃതർ അറിയിച്ചു.
പൊലിസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു.Enquery
. അടച്ചിട്ടിരുന്ന ഷട്ടർ ഉയർത്തി അകത്തു കടന്ന മോഷ്ടാവ് എടിഎം യന്ത്രത്തിന്‍റെ മുൻ ഭാഗം തകർത്തു. എന്നാല്‍ പണമുണ്ടായിരുന്ന ഭാഗം തുറക്കാനായില്ല. രണ്ട് ദിവസം മുൻപാണ് എടിഎമ്മില്‍ പണം നിറച്ചത്. രാവിലെ പണം എടുക്കാൻ എത്തിയ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു. വിരളലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു.
പ്രൊഫഷണല്‍ എടിഎം കവർച്ചാ സംഘങ്ങളല്ലെന്ന് നിഗമനം.
സിസിടിവി നിരീക്ഷണം നടത്തുന്നത് ചെന്നൈയിലുള്ള ഏജൻസിയാണ്. ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്‍റെ നീക്കം. യന്ത്രം തകർക്കാൻ ശ്രമിച്ച രീതി വച്ച് പ്രൊഫഷണല്‍ എടിഎം മോഷണ സംഘങ്ങളല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
