ബംഗളൂരു: ഗംഗാവാലി പുഴയിൽനിന്ന് ലഭിച്ച അർജുൻറെ മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ലോറിയുടെ കാബിനിൽനിന്ന് കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ടു നൽകാൻ കാർവാർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന് മറ്റൊരു ലോറി ഡ്രൈവർ സ്ഥിരീകരിച്ചിരുന്നു. ഈ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ വിട്ട് നൽകുന്നത്.
സിപി-2 എന്ന പോയിൻറ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
ഗംഗാവാലി പുഴയിൽനിന്ന് സെപ്തംബർ 25ന് വൈകിട്ട് മൂന്നിനാണ് അർജുൻറെ മൃതദേഹം കണ്ടെത്തിയത്.സിപി-2 എന്ന പോയിൻറ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്. 25ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
അർജുൻറെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു.
ട്രക്കിൻറെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.അർജുൻറെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. 2024 ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്