തിരുവനന്തപുരം: കെവൈസി അപ്ഡേഷന് എന്ന പേരിലുള്ള വ്യാജ തട്ടിപ്പുകളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കെവൈസി അപ്ഡേഷനെന്നു പറഞ്ഞു ബാങ്കില്‍ നിന്നെന്ന പേരിലാണ് വ്യാജ സന്ദേശമെത്തുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ടും പണവും നഷ്ടപ്പെടും എന്ന് തെറ്റിധിരിപ്പിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുത്
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റില്‍ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ഒടിപി ലഭിക്കും. അത് ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റില്‍ തന്നെയോ നല്കുമ്പോള് അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി. യാതൊരു കാരണവശാലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നും പൊലീസ് പറഞ്ഞു.
.ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കെവൈസി അപ്ഡേഷന് എന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളെ വലയില്‍ വീഴ്ത്താന്‍ ശ്രമിക്കും. കെവൈസി അപ്ഡേഷന്റെ പേരില്‍ ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിധരിപ്പിക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു.
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റില്‍ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടുകൂടി ഒടിപി ലഭിക്കും. അത് ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റില്‍ തന്നെയോ നല്കുമ്പോള് നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി.
സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 1930 എന്ന നമ്പറില്‍ വിളിക്കുക.
ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളില്‍ സംശയം തോന്നിയാല്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്താവുന്നതാണ്. യാതൊരു കാരണവശാലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുത്. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 1930 എന്ന നമ്പറില്‍ വിളിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറില്‍ തന്നെ പരാതി നല്കിയാല് പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.