പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

പാലക്കാട്‌: പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന്‌ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട്‌ പറഞ്ഞു. ആദ്യഘട്ടത്തില്‍ വന്‍കിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാല്‍ സമ്പൂര്‍ണമായും പ്രതിമാസ ബില്ലിങ്ങിലേക്ക്‌ മാറുമെന്ന്‌ മന്ത്രി അറിയിച്ചു.

ഉപഭോക്താവിന്‌ സ്വന്തമായി റീഡിങ്‌ നടത്താം

സ്‌മാര്‍ട്ട്‌ മീറ്ററിലൂടെ ഉപഭോക്താക്കള്‍ക്ക്‌ സ്വന്തമായി റീഡിംഗ്‌ നടത്തി ബില്ല്‌ അടക്കാന്‍ സൗകര്യം ഉണ്ടാകും.. മീറ്റര്‍ റീഡിങ്ങിന്‌ കൂടുതല്‍ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ്‌ വൈദ്യുതി താരിഫില്‍ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌പോട്ട്‌ ബില്ലിനൊപ്പം ക്യൂ ആര്‍ കോഡ്‌ ഏര്‍പ്പെടുത്തി ഉടന്‍ പേയ്‌മെന്‍റ്‌ നടത്തുന്നതും താമസിയാതെ നിലവില്‍ വരും.

പ്രതിമാസ ബില്ലിം?ഗ്‌ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടതുപ്രകാരം .

രണ്ട്‌ മാസം കൂടുമ്പോഴുള്ള ബില്ലിന്‌ പകരം പ്രതിമാസ ബില്‍ ഏര്‍പ്പെടുത്തണമെന്നത്‌ ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്‌ 1.40 കോടി വരുന്ന കെ എസ്‌ ഇബി ഉപഭോക്താക്കള്‍ക്ക്‌ ബില്ലിംഗ്‌ ലളിതമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ്‌ ഇക്കാര്യങ്ങള്‍ കെഎസ്‌ഇബി പരിഗണിക്കുന്നത്‌. 200 യൂണിറ്റിന്‌ മുകളില്‍ ഉപഭോഗം കടന്നാല്‍ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട്‌ മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത്‌ പ്രതിമാസമാസമായാല്‍ ഉയര്‍ന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ്‌ ഗുണം.

എങ്ങനെ നടപ്പാക്കാം

പക്ഷെ ഇതെങ്ങനെ നടപ്പാക്കാം എന്നതിനെ കുറിച്ച്‌ വിവിധ മാര്‍ഗങ്ങളാണ്‌ കെ എസ്‌ ഇബി പരിഗണിക്കുന്നത്‌. നിലവില്‍ ഒരു മീറ്റര്‍ റീഡിംഗിന്‌ ശരാശരി ഒന്‍പത്‌ രൂപയാണ്‌ കെ എസ്‌ ഇ.ബി ചെലവാക്കുന്നത്‌. പ്രതിമാസ ബില്ലാകുമ്പോള്‍ ഇതിന്റെ ഇരട്ടി ചെലവ്‌ വരും. സ്‌പോട്ട്‌ ബില്ലിംഗിനായി അധികം ജീവനക്കാരേയും നിയമിക്കണം. ഈ സാഹചര്യത്തില്‍, ചെലവ്‌ കുറയ്‌ക്കാന്‍ ഉപഭോക്താക്കളെ കൊണ്ട്‌ തന്നെ മീറ്റര്‍ റീഡിംഗിന്‌ സൗകര്യം ഏര്‍പ്പെടുത്തനാണ്‌ ആദ്യ ആലോചന. അതാത്‌ സെക്ഷന്‍ ഓഫീസുകളില്‍ വിവരം കൈമാറി ബില്‍ അടയ്‌ക്കാം. ഇതിനായി കസ്‌റ്റമര്‍ കെയര്‍ നമ്പറോ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പോ ഏര്‍പ്പെടുത്താനാണ്‌ ആലോചന.

ക്യൂ ആര്‍ കോഡ്‌ ഏര്‍പ്പെടുത്തി അപ്പോള്‍ തന്നെ പേമെന്റ്‌ നടത്തുന്ന കാര്യവും പരിഗണനയില്‍

അടുത്ത മാസം സ്‌പോട്ട്‌ ബില്ലിന്‌ ജീവനക്കാര്‍ വീടുകളില്‍ എത്തുമ്പോള്‍ ഉപഭോക്താവിന്റെ റീഡിംഗ്‌ പരിശോധിച്ചാല്‍ മതി. സ്‌പോട്ട്‌ ബില്ലിനൊപ്പം ക്യൂ ആര്‍ കോഡ്‌ ഏര്‍പ്പെടുത്തി അപ്പോള്‍ തന്നെ പേമെന്‍ന്റ്‌ നടത്തുന്ന കാര്യവും പരിഗണനയിലാണ്‌ . പ്രതിമാസ ബില്‍ അമിത കുടിശിക ഒഴിവാക്കാനും ബാധ്യത കുറയ്‌ക്കാനും കെഎസ്‌ ഇബിയെ സഹായിക്കുമെന്നാണ്‌ വിലയിരുത്തല്‍. നിലവില്‍ വൈദ്യുതി ചാര്‍ജ്‌ ഇനത്തില്‍ 3400കോടി രൂപയാണ്‌ സര്‍ക്കാര്‍,പൊതുമേഖലാ സ്‌ഥാപനങ്ങള്‍ കുടിശിക വരുത്തിയിട്ടുള്ളത്‌. പ്രതിമാസ ബില്‍ ആകുമ്പോള്‍ അതാത്‌ മാസം തന്നെ ബില്‍ അടയ്‌ക്കാന്‍ സ്‌പോട്ട്‌ ബില്ലിന്‌ ജീവനക്കാര്‍ വീടുകളില്‍ എത്തുമ്പോള്‍ ഉപഭോക്താവിന്റെ റീഡിംഗ്‌ പരിശോധിച്ചാല്‍ മതി.

Share
അഭിപ്രായം എഴുതാം