വുഹാൻ: സർവ്വകലാശാലയിലെ ഷോംങ്ഗാൻ ആശുപത്രിയിലെ അത്യാഹിത വിഭാഗം തലവൻ പെങ് ഷിയോംഗിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തൽ. 2020 ഏപ്രിലിൽ രോഗമുക്തി നേടിയ നൂറ് പേരെയാണ് ശാരീരിക പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരുടെ ശരാശരി പ്രായം 59 വയസായിരുന്നു.
പത്ത് ശതമാനം ആളുകളിൽ പകുതിയിലധികം പേർക്കും വീണ്ടും രോഗവ്യാപനം കണ്ടെത്തുകയും ഇവരെ വീണ്ടും ക്വാറന്റെയിനിലാക്കുകയും ചെയ്തതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒരു വർഷം നീളുന്ന പരിശോധനകളുടെ ആദ്യഘട്ടം ജൂലൈയിൽ പൂർത്തിയായതോടെ കണക്കുകൾ ലഭ്യമായത്. ശ്വാസമെടുക്കുന്നത് ഉൾപ്പെടയുള്ള പ്രവർത്തനങ്ങൾ ആരോഗ്യമുള്ള ആളുകളുടെ അവസ്ഥയിലേക്ക് ഇവര് എത്തിയിട്ടില്ല. കോവിഡ് മുക്തി നേടിയിട്ടും മൂന്ന് മാസത്തോളം ഓക്സിജൻ സിലണ്ടറിൻ്റെ സഹായത്താലാണ് മിക്കവരും വീട്ടിൽ കഴിഞ്ഞത്.
രോഗമുക്തരെ ആറ് മിനിട്ട് നടത്തിയപ്പോൾ 400 മീറ്റർ മാത്രമാണ് നടക്കുവാനായത് . ആരോഗ്യമുളളവർ 500 മീറ്ററും നടക്കും. ഇതാണ് ശ്വാസകോശ തകരാർ സൂചിപ്പിക്കുന്നത്. പത്ത് ശതമാനം പേർക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ആൻ്റിബോഡി നഷ്ട മാകുകയും ചെയ്തു.
ഇതിൽ 5 ശതമാനത്തിന് രോഗ പരിശോധന നെഗറ്റീവ് ആയെങ്കിലും ഇമ്മ്യൂണോ ഗ്ലോബിൻ എം (ഐ. ജി.എം) പോസിറ്റീവായതിനാൽ വീണ്ടും ക്വാറന്റെയി നിലാക്കി.

