തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാതെ പ്രചരണത്തിനു ഇറങ്ങുന്നത് ശരിയല്ലെന്ന് തിരുവനന്തപുരം സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. എംപിയെന്ന നിലയിൽ പ്രവർത്തനം തുടരുകയാണ്. താൻ ആരെയും ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടല്ല വോട്ട് തേടുന്നത്. രാജീവ് ചന്ദ്രശേഖർ ആദ്യമായിട്ടാണ് വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്, എന്താകുമെന്ന് നോക്കാം. മുൻകാല പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് താൻ വോട്ട് ചോദിക്കാറെന്നും തരൂർ പറഞ്ഞു