ബസ് യാത്രക്കിടെ 10 വയസുകാരിയോട് ലൈംഗിക അതിക്രമം കാണിച്ച വേങ്ങര സ്വദേശിയായ 60 കാരനെ ഊട്ടിയില്‍ നിന്നും പിടികൂടി തിരൂരങ്ങാടി പോലീസ്

തിരൂരങ്ങാടി | ബസ് യാത്രക്കിടെ ബാലികയോട് ലൈംഗിക അതിക്രമം കാണിച്ച വേങ്ങര സ്വദേശിയായ 60 തുകാരൻ പിടിയിൽ.
വേങ്ങര ഊരകം സ്വദേശി മണ്ണിശ്ശേരി മൊയ്തു ആണ് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ചെമ്മാട് നിന്ന് കുന്നുംപുറത്തേക്ക് ബസിൽ പോകുമ്പോഴാണ് മൊയ്തു ബലികയോട് ലൈംഗിക അതിക്രമം നടത്തിയത്. ബസിൽ ഇയാളുടെ കൂടെ സീറ്റിൽ ഇരുന്ന 10 വയസ്സുകാരിയോടാണ് ലൈംഗിക അതിക്രമം കാണിച്ചത്. ബസിറങ്ങിപ്പോയ ഇയാളെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് CCTV ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കേസെടുത്തത് അറിഞ്ഞു നാട്ടിൽ നിന്ന് മുങ്ങിയ പ്രതിയെ ഊട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ഡാൻസാഫിലെ എസ് ഐ പ്രമോദ്, അനീഷ്,പ്രഭീഷ്‌, ബിജോയ് എന്നീ പോലീസുകാരുടെ നേതൃത്വത്തിലാണ് ഊട്ടിയിൽ നിന്ന് പ്രതിയെ പിടിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →