ജനറൽ ആശുപത്രി കാമ്പസ് ഹരിതാഭമാക്കൽ ” പദ്ധതിക്ക് തുടക്കമായി

പാലാ: കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയുടെ കാമ്പസിനെ ശുചിത്വ സുന്ദര ഹരിത സമൃദ്ധമാക്കുവാനുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും പരിസര ശുചീകരണ ശ്രമദാനവും മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോയും പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനവും സംയുക്തമായി നിർവഹിച്ചു.

പാലാ നഗരസഭയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, സ്കൂൾ , കോളജ് വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ വിവിധ ഘട്ടങ്ങളായി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി എസ്.എം. വൈ എം. പ്രവർത്തകരും പി.എസ്.ഡബ്ലിയു.എസ്. സ്വാശ്രയ സംഘാംഗങ്ങളും ആശുപത്രി ജീവനക്കാരുടെ സഹകരണത്തോടെ പരിസരം ശുചീകരിക്കുകയും ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്തു.

പി.എസ്. ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എം. അരുൺ , ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജു തുരുത്തൻ , കൗൺസിലർമാരായ ബിജി ജോജോ കുടക്കച്ചിറ , സാവിയോ കാവുകാട്ട്, ആശുപത്രിവികസന സമിതിയംഗം ജയ്സൺ മാന്തോട്ടം, ഡി.എം.ഒ. ഡോ. രേഷ്മാ സുരേഷ്, നഴ്സിങ്ങ് സൂപ്രണ്ട് മേരി മാത്യു, പി.ആർ. ഒ .കെ.എച്ച് .ഷെമി, പി.എസ്.ഡബ്ലിയു.എസ്. ഭാരവാഹികളായ ജോയി മടിയ്ക്കാങ്കൽ,

പി.വി.ജോർജ് പുരയിടം, സിബി കണിയാംപടി, ബ്രദർ ബോബിൻ അരീപ്ലാക്കൽ, സാജു വടക്കൻ , സൗമ്യാ ജയിംസ്, എസ്.എം.വൈ.എം. ഭാരവാഹികളായ ടോണി കവിയിൽ, സഞ്ചു ജേക്കബ്, മെർളിൻ സാബു , എബി നൈജിൻ , ടൈറ്റൻ ജയിംസ്, ആൽവിൻ സോണി, ജോമി കുടക്കച്ചിറ , മഞ്ചു തങ്കച്ചൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →