ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന് കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി. മറ്റൊരു മലയാളി നഴ്സിനെ പുറത്താക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. ഇത്തരം പ്രതികരണം നടത്തുന്നതിൽ നിന്ന് ആളുകൾ പിന്മാറണോ എന്നതിൽ അഡൈ്വസറി ഇറക്കാൻ ഭരണകൂടം ആലോചിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.
ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശം പലസ്തീൻ ജനതയ്ക്കുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന രാജ്യമാണ് കുവൈറ്റ്. ജെറുസലേമിലെ അൽ അഖ്സ പള്ളിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര നിയമത്തിന് കീഴിൽ വരുന്നതാണെന്നും അറബ് രാജ്യങ്ങൾ പലസ്തീനിയൻ ജനതയുടെ ചെറുത്ത് നിൽപ്പിന് പിന്തുണ നൽകണമെന്നും കുവൈറ്റ് വ്യക്തമാക്കിയിരുന്നു

