ബിഹാർ ട്രെയിൻ അപകടം; 4 പേർ മരിച്ചു; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് സഹായധനമായി 4 ലക്ഷം രൂപ നൽകും

ദില്ലി: ബിഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35 ഓടെ ആണ് ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചത്. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ്‌ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →