സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കും; പുതിയ ഒരു ദൗത്യം കൂടി നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി: സുരേഷ് ​ഗോപി

സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കുമെന്ന് നടൻ സുരേഷ് ​ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ താൻ ചെയർമാനായി ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉത്തരവാദിത്വം നൽകിയതിൽ പ്രധാനമന്ത്രിയ്‌ക്കും ആഭ്യന്തരമന്ത്രിക്കുമടക്കം സുരേഷ് ​ഗോപി നന്ദിയും അറിയിച്ചു .

ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എന്റെ സുഹൃത്ത് അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർക്ക് നന്ദി. കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിരുന്നു. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും’.
എനിക്ക് നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടായിരിക്കണം. പുതിയ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാ​ഗമായി കേരളത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി ഗാന്ധിജയന്തി ദിനം നടത്തുന്ന റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല, പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകും’-എന്നും സുരേഷ് ​ഗോപി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →