തുക പരിധിയിൽ കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ ബാങ്ക് പിഴ ഈടാക്കും എന്നതാണ് ഇതിനുള്ള കാരണം. പിന്നീട് അക്കൗണ്ടിലേയ്ക്ക് എന്തെങ്കിലും കാര്യത്തിന് പണം നിക്ഷേപിക്കുമ്പോഴായിരിക്കും ബാങ്ക് ഈ പിഴ തുക ഈടാക്കുക. കൂടാതെ ഇഎംഐ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന ദിവസമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അധിക തുകയാണ് നഷ്ടമാകുന്നത്. എന്നാൽ ഇത്തരത്തിൽ സേവിംഗ് അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴ ഈടാക്കാനാകില്ല എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.
പിഴ ഈടാക്കേണ്ട വിധം :
സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് തന്നെ മിനിമം ബാലൻസിനെക്കുറിച്ചും അത് നിലനിർത്തിയില്ലെങ്കിൽ ഈടാക്കുന്ന പിഴയെക്കുറിച്ചും ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൃത്യമായ അവബോധം നൽകണമെന്നാണ് ആർബിഐ അറിയിക്കുന്നത്. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ അക്കൗണ്ട് ഉടമ മിനിമം ബാലൻസ് വീണ്ടെടുത്തില്ലെങ്കിൽ, (അക്കൗണ്ടിലെ തുക മിനിമം ബാലൻസിലും കുറവായി കുറഞ്ഞത് ഒരു മാസത്തിനുള്ളിൽ) ഉടമയുടെ അറിവോടെ പിഴ തുക ഈടാക്കാവുന്നതാണ്. മിനിമം ബാലൻസ് പിഴ ഈടാക്കുകയാണെങ്കിൽ മറ്റേതെങ്കിലും മാർഗം മുഖേനെ അക്കൗണ്ട് ഉടമയെ അറിയിക്കണമെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിക്കുന്നു. കൂടാതെ പിഴ ഈടാക്കി ബാലൻസ് നെഗറ്റീവാക്കരുതെന്നും നിർദേശിക്കുന്നുണ്ട്

