സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം: പരാതി നല്‍കി റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാര്‍

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയുമായി സിപിഎം നേതാക്കളുടെ ഭാര്യമാര്‍ രംഗത്ത്. രാജ്യസഭാ എംപി എ.എ.റഹിമിന്റെ ഭാര്യ അമൃത റഹിം, അന്തരിച്ച സിപിഎം യുവ നേതാവ് പി.ബിജുവിന്റെ ഭാര്യ ഹര്‍ഷ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അപകീര്‍ത്തികരമായി പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ ഐഡികളില്‍ നിന്നാണ് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ വന്നിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →