കൊച്ചി: ടെലികോം സേവനദാതാവായ വി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വി പ്രയോറിറ്റി സര്‍വീസ് അവതരിപ്പിച്ചു. തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പ്ലാനായ 699, നാലില്‍ കൂടുതലുള്ള ഫാമിലി പ്ലാനുകള്‍ എന്നിവയുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇതിനുപുറമെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും പത്തു വര്‍ഷമോ അതിലേറെയോ ആയുള്ള വി ദീര്‍ഘകാല ഉപഭോക്താക്കള്‍ക്കും ഇതു ലഭ്യമാകും.
വി പ്രയോറിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ ഐവിആറിനെ മറികടന്നുള്ള 24 മണിക്കൂര്‍ പ്രീമിയം കോള്‍ സെന്ററിലേക്കു പ്രവേശനം. ഇതിനു പുറമെ കൂടുതല്‍ മികച്ച അനുഭവങ്ങള്‍ക്കായി കോളുകള്‍ സീനിയര്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളാവും അറ്റന്‍ഡ് ചെയ്യുക വി സ്‌റ്റോറുകളില്‍ മുന്‍ഗണനാ സേവനങ്ങള്‍ ലഭിക്കും.
മുംബൈ, ഡെല്‍ഹി, കോല്‍ക്കൊത്ത, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര-ഗോവ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ ഒന്‍പതു സര്‍ക്കിളുകളില്‍ ലഭ്യമായ വി പ്രയോറിറ്റി സേവനങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യ മുഴുവനായി ലഭ്യമാക്കും
പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്വി പ്രയോറിറ്റി സര്‍വീസ്
