ബിര്‍ള ഓപസുമായി ബിര്‍ള ഗ്രൂപ്പ്പെയിന്റ് ബിസിനസിലേക്ക്

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് പെയിന്റ് ബിസിനസ് മേഖലയിലേക്കു കടക്കുന്നു. ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ പെയിന്റ് ബിസിനസിന്റെ ബ്രാന്‍ഡ് നെയിം ‘ബിര്‍ള ഓപസ്’ എന്നു പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വര്‍ഷ അവസാനപാദത്തില്‍ ബിര്‍ള ഓപസിന്റെ വിപണി അവതരണം ഉണ്ടാകും. ഡക്കറേറ്റീവ് പെയിന്റ്‌സ് വിഭാഗത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ബിര്‍ള ഓപസ് ലഭ്യമാക്കും.
ഡക്കറേറ്റീവ് പെയിന്റുകളിലേക്കുള്ള കടന്നുവരവ് തന്ത്രപരമായ പോര്‍ട്ട്‌ഫോളിയോ തിരഞ്ഞെടുപ്പാണെന്നും ഇത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ പ്രാപ്തരാക്കുമെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.
അവതരണത്തിന് മുന്നോടിയായി, പ്രധാന മെട്രോകളില്‍ പെയിന്റിംഗ് സേവനങ്ങള്‍ ഗ്രാസിം ലഭ്യമാക്കിയിരുന്നു.
പെയിന്റ് ബിസിനസ് ആരംഭിക്കുന്നതിന് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗ്രാസിം നേരത്തെ അറിയിച്ചിരുന്നു. ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളിലെ അത്യാധുനിക നിര്‍മാണ പ്ലാന്റുകള്‍ക്ക് പ്രതിവര്‍ഷം 1,332 ദശലക്ഷം ലിറ്റര്‍ നിര്‍മാണശേഷിയുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →