നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം വീട്ടില്‍ മരിച്ച നിലയില്‍. ‘കൈതോലപ്പായ വിരിച്ച്’ പ്രശസ്തഗാനം

മലപ്പുറം: പ്രശസ്തനാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിനെ ശനിയാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖമുള്ള ജിതേഷ് മെഡിക്കൽ കോളേജിലെ ചികിത്സയിലായിരുന്നു. മലയാളികളുടെ ഇഷ്ട ഗാനമായ ‘കൈതോല പായ വിരിച്ച്’ എന്ന നാടൻ പാട്ടിൻറെ സൃഷ്ടാവാണ് അദ്ദേഹം.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൊറോണ പരിശോധനയ്ക്ക് അയയ്ക്കും ഫലം വന്നതിനു ശേഷം മാത്രമേ സംസ്കാരത്തെപ്പറ്റി തീരുമാനിക്കുകയുള്ളു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →