ഗുരുഗ്രാം: പിക് അപ്പ് വാൻ ഡ്രൈവറായ മുഖ്മാൻ എന്ന യുവാവിനെയാണ് ആൾക്കൂട്ടം ആക്രമിച്ചത് . ന്യൂ ഡൽഹിയിലെ ഗുരു ഗ്രാമിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഡ്രൈവറായ യുവാവ് മാംസം കയറ്റിവന്ന പാക് അപ് വാൻ ഓടിച്ചു വരികയായിരുന്നു. എട്ട് കിലോമീറ്ററോളം വാഹനത്തെ പിൻതുടർന്ന സംഘമാണ് ആക്രമണം നടത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നത് പശുവിൻ്റെ മാംസമാണന്ന് ആരോപിച്ചായിരുന്നു ചുറ്റിക കൊണ്ട് ഇടിച്ചും മറ്റും മർദ്ദിച്ചത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഗോമാംസവുമായി ബന്ധപ്പെട്ട് നിരവധിയാളുകളാണ് കഴിഞ്ഞ വർഷങ്ങളിൽ ആൾക്കൂട്ട മർദ്ദനത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തിൽ മറ്റൊരു മർദ്ദനം ഉണ്ടായത്. ഇയാളുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയ മാംസം പരിശോധനയ്ക്ക് അയച്ചു.
വീഡിയോയിലൂടെ മർദ്ദിച്ചവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടുവാൻ തയ്യാറാകാത്തതും വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പരിക്കേറ്റ ഇയാൾ ചികത്സയിലാണ്.

