ബംഗാളിൽ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർധിപ്പിച്ചു…കൊൽക്കത്ത: ബംഗാളിൽ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർധിപ്പിച്ച് മമത സർക്കാർ. പ്രതിമാസശമ്പളത്തിൽ 40,000 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബംഗാളിൽ നൽകിയിരുന്ന ശമ്പളം കുറവായിരുന്നതിനാലാണ് നടപടിയെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ശമ്പളം കൈപ്പറ്റാതെ നിലവിലുള്ള രീതി തുടരുമെന്നും മമത വ്യക്തമാക്കി. പുതിയ നീക്കത്തോടെ എംഎൽഎമാർക്ക് പ്രതിമാസം ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 1.21 ലക്ഷം ശമ്പളമായി ലഭിക്കും.മന്ത്രിമാർക്ക് മാസം 1.50 ലക്ഷമാണ് ശമ്പളം.

അതേസമയം സംസ്ഥാനസർക്കാർ ജീവനക്കാർ ഏറെക്കാലമായി ശമ്പളവർധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതിനിടെ ജനപ്രതിനിധകളുടെ ശമ്പളം വർധിപ്പിക്കുന്നത് സംസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്ന് നിരീക്ഷകൾ വിലയിരുത്തുന്നുണ്ട്….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →