ഇന്ത്യ, ഭാരത്, ഹിന്ദുസ്ഥാൻ.. എല്ലാത്തിന്‍റെയും അർഥം സ്നേഹമെന്നാണ്; പേരുമാറ്റത്തിൽ പ്രതികരിച്ച് രാഹുൽ

ന്യൂഡൽഹി: ‘ഇന്ത്യ-ഭാരത്’ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ത്യ’, ‘ഭാരത്’, ‘ഹിന്ദുസ്ഥാൻ’ എല്ലാത്തിന്‍റെയും അർഥം സ്നേഹമാണ്. ഉയരങ്ങളിലേക്ക് പറക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു രാഹുലിന്‍റെ പാരമർശം.

ഭാരത് ജോഡോ യാത്രയുടെയും മറ്റു പൊതുജനങ്ങൽക്കൊപ്പം ചിലവഴിക്കുന്ന വീഡിയോക്ക് അടിക്കുറിപ്പായാണ് പേരുമാറ്റത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്.

ജി20 ഉച്ചകോടിയെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ‘ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്. പ്രധാനമന്ത്രിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ച് വിദേശമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാക്കിയത് ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ ബിജെപി ഭയപ്പെടുന്നെന്നും അതുകൊണ്ടാണ് വിറളിപ്പിടിച്ച് രാജ്യത്തിന് ‘ഭാരത്’ എന്നാക്കനുള്ള നീക്കങ്ങൾ നടക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →