പാലാ : ഭരണങ്ങാനം ബാങ്കിൽ ക്രമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നും.ഒന്നിച്ച് കൈയ്യടിച്ചു പാസാക്കിയ കാര്യങ്ങൾ പുറത്തിറങ്ങിയിട്ട് എതിർക്കുകയും പരാതി നൽകുകയും ചെയ്യുന്നത് ബാങ്ക് തെരെഞ്ഞെടുപ്പിൽ പരാജയപ്പെടും എന്ന് മുൻകൂട്ടി കണ്ടു കൊണ്ടാണെന്നു യു ഡി എഫ് ഭരണങ്ങാനം മണ്ഡലം ചെയർമാനും .കോൺഗ്രസ് =ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ടുമായ ടോമി ഫ്രാൻസിസ് പൊരിയത്ത് അഭിപ്രായപ്പെട്ടു.
ബാങ്കിന്റെ കമ്മിറ്റി കൃത്യമായി ചേരുകയും.അവിടെ വച്ച് മെമ്പർഷിപ്പ് വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ട് പുറത്തിറങ്ങി ആ തീരുമാനത്തിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് തത്വദീക്ഷയില്ലാത്ത നിലപാടാണ്.എന്നാൽ 13 അംഗ സമിതിയിൽ അന്തരിച്ച ടോം തോമസ് തറപ്പേൽ ഒഴികെയുള്ള ബാക്കി 12 പേരും ഐക്യത്തോടെ കൈക്കൊണ്ട തീരുമാനത്തെ പുറത്തിറങ്ങി എതിർക്കുന്നത് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ബാങ്ക് തെരെഞ്ഞെടുപ്പിൽ തോൽവി മുൻകൂട്ടി കണ്ടു കൊണ്ടുള്ളതാണ്.
എന്നാൽ അധികാരികൾ ഈ പരാതിയിൽമേൽ അന്വേഷണം നടത്തുകയും ബാക്കി 9 ഭരണ സമിതി അംഗങ്ങളെ വിളിച്ച് അന്വേഷിച്ചതിൽ അവർ 9 പേരും ഐക്യത്തോടെ മൊഴി രേഖപ്പെടുത്തിയപ്പോൾ ഇപ്പോൾ വെല്ലുവിളിക്കുന്നവരുടെ ആക്ഷേപം തള്ളി കളഞ്ഞിട്ടുള്ളതുമാണ്.ഗ്രഹണം മൂക്കുമ്പോൾ ഞാഞ്ഞൂലിനും വിഷം വയ്ക്കുമെന്ന് പറഞ്ഞപോലെയുള്ള ഇത്തരം ജൽപ്പനങ്ങളെ അവജ്ഞയോടെ തള്ളി കളയുകയാണെന്നും ;ഒക്ടോബറിൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ യു ഡി എഫ് മുന്നണി വിജയിക്കുമെന്നും ടോമി ഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു.

