സനാതന ധർമ്മ പരാമർശ വിവാദത്തിൽ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്ത്.

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഉദയനിധിയുടെ തല വെട്ടുന്നതിന് 10 കോടി പോരെങ്കിൽ പാരിതോഷികം വർധിപ്പിക്കാൻ . തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.2022 സെപ്തംബർ 2 ശനിയാഴ്ച ചെന്നൈൽ വച്ച് നടത്തിയ ഒരു പ്രസം​ഗത്തിനിടെ നടത്തിയ പരാമർശമാണ് ഉദയ നിധിയെ വിാദത്തിലാക്കിയത്. .

രാജ്യത്തെ 100 കോടി ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധർമമാണ്. തന്റെ പ്രസ്താവനയിൽ ഉദയനിധി നിർബന്ധമായും മാപ്പ് പറയണം-പരമഹംസ ആചാര്യയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പക്ഷേ സനാതന ധർമത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു.

മാപ്പ് പറഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്‌നമല്ല, ശിക്ഷ ലഭിച്ചിരിക്കും. ആവശ്യമെങ്കിൽ അയാളുടെ തല ഞാൻ തന്നെ വെട്ടുമെന്നും ആചാര്യ പരമഹംസ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.അതേസമയം ഉദയനിധിക്കെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ വെല്ലൂരിൽ പരമഹംസയുടെ കോലം കത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →