കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മിമിക്രി, ഹാസ്യകലാ, നാടകവേദികളില്‍ നിറ സാന്നിധ്യമായിരുന്ന സിപി ഷാജിയെയാണ് വളയത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ജീവിതം മടുത്തുവെന്നും താന്‍ തന്റെ വഴിയേ പോകുന്നുവെന്നുമാണ് കത്തിലുള്ളത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: ജാനു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →