പട്രോളിംഗിനിടെ എസ്‌ഐക്ക് നേരെ ആക്രമണം; .അക്രമത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു.

കാസർഗോഡ്: ഉപ്പള ഹിദായത്ത് നഗറിൽ മഞ്ചേശ്വരം എസ്‌ഐ പി. അനൂപിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം.
2023 സെപ്തംബർ 3 ന് പുലർച്ചെ ഒരു മണിക്ക് പട്രോളിംഗിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ചംഗ സംഘത്തെ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും എസ്‌ഐയെ സംഘം ആക്രമിക്കുകയുമായിരുന്നു.

സംഘർഷത്തിൽ എസ്‌ഐയുടെ വലത് കൈക്ക് പരിക്കേറ്റു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്ന അഫ്‌സൽ, റഷീദ്, സത്താർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘാംഗങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →