തിരൂര്‍ നഗരത്തില്‍ തുണിക്കടയുടെ ഗോഡൗണില്‍ തീപിടുത്തം

തിരൂർ: നഗരത്തില്‍ തുണിക്കടയുടെ ഗോഡൗണില്‍ തീപിടുത്തം ശനിയാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. തിരൂർ ബസ്റ്റാൻഡിലെ ചില്ല ലേഡീസ് ആൻഡ് വെസ്റ്റേൺ ഔട്ട് ലൈറ്റിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നത് സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് പുക ഉയരുന്നത് കണ്ടത് ഉടനെ ഫയർഫോഴ്‌സിനെ വിരമറിയിക്കുകയായിരുന്നു, വലിയ അപകടമാണ് ഒഴിവായത്. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഇലക്ട്രോണിക് വേസ്റ്റുകളും. ഉപയോഗശൂന്യമായ തുണിത്തരങ്ങളും ഭാഗികമായി കത്തി നശിച്ചു. കെട്ടിടത്തിലെ എമർജൻസി ഡോറുകൾ പൂട്ടിയിട്ട നിലയിലായിരുന്നു. അഗ്നിശമനാംഗങ്ങൾ പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. തൂവ്വക്കാട് സ്വദേശിയായ തുമ്പത്ത് അബൂബക്കറിന്റേതാണ് തുണിക്കട. അസിസ്റ്റൻറ് റസ്ക്യു ഓഫീസർ കെ അശോകൻ, മദന മോഹനൻ, ഗിരീഷ്, രഘുരാജൻ, നസീർ, നവീൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →