.പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടനും സംവിധായകനുമായ ആർ മാധവൻ നിയമിതനായി

.
നടനും സംവിധായകനുമായ ആർ മാധവനെ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു. മുൻ പ്രസിഡന്റ് ഡയറക്ടർ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3 ന് അവസാനിച്ചിരുന്നു. ആർ മാധവനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലവനായി നിയമിച്ച വിവരം വാർത്താ പ്രക്ഷേപണ വിതരണ മന്ത്രാലയം തങ്ങളെ ഔദ്യോഗികമായി അറിയിച്ചതായി എഫ്ടിഐഐ രജിസ്ട്രാർ സയ്യിദ് റബീഹാഷ്മി പറഞ്ഞു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ചെയർമാനെ അഭിനന്ദിച്ചു. ചലച്ചിത്ര ലോകത്തെ ആർ മാധവന്റെ സംഭാവനകൾ ഇൻസ്റ്റിറ്റ്യൂട്ടിന് കൂടുതൽ കരുത്ത് നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

.തന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലവനായി നിയോഗിച്ചതിൽ ആർ മാധവൻ കേന്ദ്രമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. മാധവൻ സംവിധാനം ചെയ്യുകയും പ്രധാന റോളിലെത്തുകയും ചെയ്ത റോക്കട്രി: ദി നമ്പി എഫക്റ്റ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ദേശീയ അവാർഡ്‌സിൽ മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ പുരസ്‌കാരം നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →