അദാനി വിഷയത്തില്‍ ജെ.പി.സിഅന്വേഷണം വേണം: രാഹുല്‍ ഗാന്ധി

മുംബൈ: അദാനി ഗ്രൂപ്പിന് എതിരായ ഒസിസിആര്‍പി റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ.പി.സി) അന്വേഷണം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ചോദിച്ചു.
പ്രധാനമന്ത്രിയുടെ മൗനത്തില്‍ ദുരൂഹതയുണ്ട്. ജി 20 ഉച്ചകോടി നടക്കാനിരിക്കെ, അദാനിക്ക് എതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്ത്യയുടെ പ്രതിച്ഛായയെ ഗൗരവമായി ബാധിച്ചുവെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന മൗനം അപലപനീയമാണ്. എന്തുകൊണ്ടാണ് അദാനിക്ക് മാത്രം പ്രധാനമന്ത്രി സംരക്ഷണം നല്‍കുന്നതെന്നും രാഹുല്‍ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →