ന്യൂഡല്‍ഹി: സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. 2023-24 ഏപ്രില്‍-ജൂണ്‍ പാദത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനമാണ് 7.8 ശതമാനം രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2022-23 മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനമായിരുന്നു ജിഡിപി.
2022-23 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 13.1 ശതമാനമായിരുന്നു.
2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ചൈന 6.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി തുടര്‍ന്നു.
ജി.ഡി.പി. വളര്‍ച്ച 7.8 ശതമാനം; അതിവേഗം വളരുന്നസമ്പദ്വ്യവസ്ഥയായി ഇന്ത്യ
