തൃശൂർ ജില്ലയിൽ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

.തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിലായുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കണിമംഗലത്ത് നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.കണിമംഗലം പാടശേഖരത്തിനടുത്ത് വിഷ്ണുവിനെ നെഞ്ചിൽ കുത്തേറ്റ് കിടക്കുന്നതാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ കാറും സമീപത്തുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രതിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കാപ്പ നിയമപ്രകാരം ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.ഇയാളെ ആശുപത്രിയിൽ എത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

മൂർക്കനിക്കരയിൽ കൊഴുക്കുള്ള സ്വദേശി അഖിൽ (28) ആണ് കൊല്ലപ്പെട്ടരണ്ടാമത്തെ ആൾ. ഓണാഘോഷത്തിനിടെയാണ് ആക്രമണം. അഖിലിന്റെ സുഹൃത്ത് ജിതിനും കുത്തേറ്റു.അന്തിക്കാട് ഉണ്ടായ ആക്രമണത്തിൽ നിമേഷ് എന്നയാൾക്ക് കുത്തേറ്റു. ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് വാക്കുതർക്കവും തുടർന്ന് സംഘർഷവുമുണ്ടായത്. വയറിന് സാരമായി പരുക്കേറ്റ നിമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഈ കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →