കൊച്ചിയിൽ മുല്ലപ്പൂവ് കൈമുഴം കൊണ്ട് അളന്ന് വിൽപന നടത്തിയ 6 കച്ചവടക്കാർക്കെതിരെ കേസെടുത്തു

കൊച്ചി: കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വിൽപന നടത്തിയതിന് കൊച്ചിയിൽ ആറ് കച്ചവടക്കാർക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാൽ അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരിൽ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു. മുല്ലപ്പൂവ് വിൽക്കുന്നത് നിശ്ചിത നീളമുള്ള സ്കെയിലിൽ അളന്നോ ത്രാസിൽ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം.

ഓണക്കാലത്ത്‌ റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളിൽ ലീഗൽ മെട്രോളജി അപൂർവമായേ പരിശോധന നടത്താറുള്ളൂ. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാൽ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വിൽക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →