ജവാനില്‍ അതിഥി വേഷത്തില്‍ വിജയ്, ഉറപ്പിച്ച്‌ ആരാധകര്‍.

തമിഴ് സംവിധായകൻ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.
ഈ ഷാരൂഖ് ഖാൻ ചിത്രത്തിൽ ജവാനില്‍ അതിഥി വേഷത്തില്‍ വിജയ് എത്തുമെന്ന് റിപ്പോര്‍ട്ട്. ജവാനില്‍ വിജയ് ഉണ്ടെന്ന് ആരാധകരും ഉറപ്പിക്കുന്നുണ്ടെങ്കിലുംവിജയ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഗോകുലം ഗോപാലന്റെ ശ്രീഗോകുലം മൂവീസാണ് കേരളത്തിലെയും തമിഴ് നാട്ടിലെയും ജവാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.വിജയ് ചിത്രം ലിയോയുടെ കേരള വിതരണവും ശ്രീഗോകുലം മൂവീസാണ് . സെപ്തംബര്‍ 7ന് ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ പുറത്തിറങ്ങുന്ന ജവാനില്‍ നയൻതാരയാണ് നായിക. നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റമാണ്. വിജയ് സേതുപതിയാണ് പ്രതി നായകൻ. ദീപിക പദുകോണ്‍, യോഗിബാബു, ജാഫര്‍ സാദ്ദിഖ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ജവാന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →