യുവതിയോട് അപമര്യാദയായി പെരുമാറിയ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ അച്ചടക്ക നടപടി

പാലക്കാട് : സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഒരു വർഷത്തേക്കാണ് സസ്പെൻഷൻ
2023 ഓ​ഗസ്റ്റ് 20 ന് ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.

യുവതി നൽകിയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. ആർട്ടിസാൻസ് യൂണിയൻ അംഗമായ തന്നോട് ഹരിദാസൻ അപമര്യാദയായി പെരുമാറിയെന്നും വാട്‌സാപ്പിൽ അശ്ലീല ചുവയോടെയുളള മെസെജുകൾ അയച്ചെന്നും ചിത്രങ്ങൾ പങ്കുവെച്ചുവെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതി നൽകിയ രേഖകളടക്കം പരിശോധിച്ച ശേഷമാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →