പൊലീസ് സ്റ്റേഷനിൽ കസേരയിൽ ഇരുന്നതിന്റെ പേരിൽ പൊലീസ് മർദിച്ചതായി പരാതി

പത്തനംതിട്ട : പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹൃദ്രോഗിയായ മധ്യവയസ്‌കനെ പൊലീസ് മർദിച്ചതായി ആരോപണം. പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്‌ഐ അനൂപ് ദാസ് മർദിച്ചെന്നാണ് കുടുംബം പറയുന്നത്. അയൂബ് ഖാനും മരുമകനും തമ്മിൽ ഉണ്ടായിരുന്ന കുടുംബ പ്രശ്‌നം പരിഹരിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ഇവർ തമ്മിൽ ചെറിയ കയ്യാങ്കളിയുമുണ്ടായി. ഇത് പരിഹരിക്കാനാണ് സ്റ്റേഷനിൽ എത്തിയത്. അയൂബിനെ അകത്തേക്ക് വിളിപ്പിച്ചപ്പോൾ കസേരയിൽ ഇരുന്നതിന്റെ പേരിൽ പൊലീസ് മർദിക്കുകയായിരുന്നെന്നാണ് ഭാര്യയുടെ പരാതി. ഒരു ആൻജിയോപ്ലാസ്റ്റിയും രണ്ട് ആൻജിയോഗ്രാമും കഴിഞ്ഞയാളാണ് അയൂബ് ഖാൻ. മർദനമേറ്റ അയൂബിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അയൂബിനെ മർദിച്ചുവെന്ന ആരോപണം പൊലീസ് തള്ളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →