കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അട്ടിമറിയെന്ന് പോലീസ്.പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളുകയായിരുന്നു മെഡിക്കൽ ബോർഡ്. മെഡിക്കൽ ബോർഡ് നടപടികളിലെ ഗൂഢാലോചന അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹർഷിനയും ഇന്നു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും.
മെഡിക്കൽ ബോർഡിലെ പ്രധാന അംഗമായി പരിഗണിച്ച സീനിയർ ഡോക്ടറെ മാറ്റി അവസാന നിമിഷം ജൂനിയർ കൺസൽട്ടന്‍റിനെ നിയമിച്ചത് അന്വേഷണം അട്ടിമറിയ്ക്കാനാണെന്നാണ് സംശയം. ആവശ്യമെങ്കിൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ബോർഡിലുണ്ടായിരുന്ന റേഡിയോളജിസ്റ്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മെഡിക്കൽ കോളജിനു മുന്നിൽ 81 ദിവസം പിന്നിട്ട സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതി തീരുമാനം.
[10:02 AM, 8/11/2023] ഉണ്ണികൃഷ്ണൻ:

