ചന്ദ്രയാന്‍-3 പകര്‍ത്തിയകൂടുതല്‍ ചിത്രങ്ങളുമായിഐഎസ്ആര്‍ഒ

ബെംഗളൂരു: ചന്ദ്രയാന്‍-3 പേടകം പകര്‍ത്തിയ ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ ട്വിറ്റര്‍(എക്‌സ്) വഴി പുറത്തുവിട്ടു. ചന്ദ്രയാന്‍ -3 ആഗസ്റ്റ് അഞ്ചിന് ചന്ദ്രനെ വലംവച്ചു തുടങ്ങിയിരുന്നു. ആഗസ്റ്റ് 23ന് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ചന്ദ്രയാന്‍-3യെക്കുറിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പേടകത്തിന്റെ ലാന്‍ഡറായ വിക്രമിന് എല്ലാ സെന്‍സറുകളും രണ്ട് എന്‍ജിനുകളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് സാദ്ധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിക്രം ലാന്‍ഡറിന്റെ നിര്‍മ്മാണം പരാജയങ്ങളെ നേരിടാനാകുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയയും വിജയകരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. നിലവില്‍ ചന്ദ്രനില്‍ നിന്ന് 1,474 കിലോമീറ്റര്‍ അകലെയാണ്. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ 14-ന് രാവിലെ 11.30-നും 12.30-നും ഇടയില്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →