കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷനു സമീപം 2023 ഓഗസ്റ്റ് 8 ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്നുവെന്ന് റെയിൽവെ സംരക്ഷണ സേന അറിയിച്ചു.
ട്രെയിനിൽ നിന്നു വീണ് പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
