ഐസിസി ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പോകാൻ പാക് ക്രിക്കറ്റ് അനുമതി. ടീമിന് മതിയായ സുരക്ഷ നൽകുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്ഥാൻ. സ്‌പോർട്‌സിൽ രാഷ്ട്രീയം കലർത്തരുതെന്ന നിലപാടിലാണ് പാകിസ്ഥാൻ. ടീമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യയെയും ഐസിസിയെയും അറിയിച്ചതായി പാകിസ്ഥാൻ വ്യക്തമാക്കി.2023 ഒക്ടോബറിലും നവംബറിലുമാണ് ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഒക്ടോബർ 14 നാണ് നടക്കുക.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ കാരണം പാകിസ്ഥാൻ ടീം ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു. പാകിസ്ഥാൻ ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചതോടെ ലോകകപ്പിലെ ഇന്ത്യ- പാക് സൂപ്പർ പോരാട്ടത്തിന് ഇന്ത്യ വേദിയാകും.
ഇന്ത്യയിലെത്തുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പൂർണ സുരക്ഷയും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ 15ന് നടത്താനിരുന്ന ഇന്ത്യ-പാക് മത്സരം മാറ്റിയത് നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്നാണ് തീയതിയിൽ മാറ്റം വരുത്തിയത്

